തീറ്റപ്പുൽ കൃഷിയുടെ ഗുണഭോക്താക്കളാകാൻ താത്പര്യമുളള ക്ഷീരകർഷകർക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസഹകരണ സംഘവുമായോ അക്ഷയ സെന്ററുമായോ ബന്ധപ്പെട്ട് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ടാൽ ₹ 180 രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. നടീൽ വസ്തുക്കൾ സൗജന്യമായി നൽകുന്നതിന് പുറമേ കൃഷി പൂർത്തീകരിച്ചാൽ സെന്റിന് ₹ 55 നിരക്കിൽ ലഭിക്കും. ധനസഹായം ലഭിക്കാൻ കുറഞ്ഞത് 50 സെന്റിൽ തീറ്റപ്പുൽ കൃഷി ചെയ്യണം. 50 സെന്റിൽ താഴെ തീറ്റപ്പുൽ കൃഷി ചെയ്യാൻ താത്പര്യമുളളവർക്ക് നടീൽ വസ്തുക്കൾ സൗജന്യമായി ലഭിക്കും. ksheerasree.kerala.gov.in വഴി നേരിട്ടും അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-06-2023

sitelisthead