ന്യായവിലയ്ക്ക് മായംകലരാത്ത തനത് ഉത്പ്പന്നങ്ങൾ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 1070 സി.ഡി.എസുകളിലും കുടുംബശ്രീ ഓണച്ചന്തകൾ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും വിപുലമായ ജില്ലാതല വിപണനമേളകളും സംഘടിപ്പിക്കും. ധാന്യപ്പൊടികൾ, ഭക്ഷ്യോത്പ്പന്നങ്ങൾ, കാർഷിക ഉത്പ്പന്നങ്ങൾ തുടങ്ങി കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെയും സംഘകൃഷി സംഘങ്ങളുടെയും വിവിധ ഉത്പന്നങ്ങൾ മേളയിലുണ്ടാകും. പൂ കൃഷി രംഗത്ത് സജീവമായ കുടുംബശ്രീ വനിത കർഷക സംഘങ്ങളുടെ ജമന്തി, ബന്ദി, മുല്ല, താമര എന്നിങ്ങനെ വിവിധ പൂക്കളും മേളകളിലുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo