യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രചനകള്‍ (കഥ, കവിത - മലയാളം) ജൂലൈ 31 നു മുന്‍പ് ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി അയയ്ക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി. ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡേറ്റ, വാട്ട്‌സാപ്് നമ്പര്‍ സഹിതം നല്‍കേണ്ടതാണ്. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.  18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

ഇ-മെയില്‍: Sahithyacamp2023@gmail.com. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം - 695043
വിവരങ്ങള്‍ക്ക് - 0484 2428071

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2023

sitelisthead