സംസ്ഥാനത്തെ മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാർഡ് ഉടമകൾ ഇ-കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂർത്തിയാക്കണം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ  റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ സംഘടിപ്പിക്കും. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തും.അപ്ഡേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2024

sitelisthead