ലോകായുക്ത ദിനത്തോടനുബന്ധിച്ച് നവംബർ 15 ന് സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി മലയാളത്തിൽ പ്രസംഗ മത്സരം നടത്തും. ഒരു കോളജിൽ നിന്ന് ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം.കേരള ലോകായുക്ത ട്രോഫിയും സർട്ടിഫിക്കറ്റും 10,000 രൂപയും 1-ാം സമ്മാനമായും സർട്ടിഫിക്കറ്റും 5,000 രൂപയും, സർട്ടിഫിക്കറ്റും 3,000 രൂപയും  രണ്ടും മൂന്നും സമ്മാനമായി നൽകും. താത്പര്യമുള്ളവർ പ്രിൻസിപ്പലിന്റെ ഒപ്പോടു കൂടിയ രജിസ്‌ട്രേഷൻ ഫോം registrar.keralalokayukta@gmail.com മുഖേനയോ രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ നവംബർ 10നു മുമ്പ് ലഭിക്കത്തവിധമോ അയക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2022

sitelisthead