കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ.  കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച അന്തർജില്ലാ/ സംസ്ഥാനതല സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയവർക്ക് അപേക്ഷിക്കാം. കളരിപ്പയറ്റ് അഭ്യാസികൾ അന്തർജില്ലാ/ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. കായിക രംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജനുവരി 23ന് മുമ്പ് ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2023

sitelisthead