കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ  ക്ഷീര സുരക്ഷ പദ്ധതിയിലേക്ക്  അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുളള കാലയളവിലെ ചികിത്സകള്‍ക്കും ക്ലെയിമുകള്‍ക്കുമായാണ്  പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.  അസ്സല്‍ ബില്ലുകളും അനുബന്ധ രേഖകളും പാസ്ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ അപേക്ഷകള്‍ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.  സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് ചികിത്സാ ധനസഹായം അനുവദിക്കുന്നത്. ക്ഷീരവികസന യൂണിറ്റില്‍ നിന്നും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി മാനുവലായാണ് അപേക്ഷിക്കേണ്ടത്. അപകട മരണത്തിന് 50,000 രൂപയും സ്‌ട്രോക്ക് മൂലമോ അപകടം മൂലമോ ഉണ്ടായേക്കാവുന്ന വൈകല്യങ്ങള്‍ക്ക് 10,000 രൂപ വരെയും ലഭിക്കും. കാന്‍സര്‍, ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ ശസ്ത്രക്രിയാ ചെലവുകള്‍ എന്നിവയ്ക്ക് 15,000 രൂപ, പകര്‍ച്ച വ്യാധികള്‍, പാമ്പുകടി, പേപ്പട്ടി വിഷബാധ, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത മുറിവുകള്‍ എന്നിവക്ക് 2,000 രൂപ വരെയും ലഭക്കും.  ഫോണ്‍:  9446060540.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-12-2021

sitelisthead