മികച്ച കർഷകർ, മികച്ച പാടശേഖര സമിതി, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിവിധ മേഖലകളിലെ വ്യക്തികൾ, കൃഷി നടത്തുന്ന മികച്ച റസിഡന്റ്സ് അസോസിയേഷൻ, കോളേജ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മികച്ച സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പുരസ്കാരം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച കൃഷി ഭവൻ, കൃഷിക്കൂട്ടങ്ങൾ (ഉത്പാദന സേവന, മൂല്യവർധിത മേഖല), പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ എന്നിവയ്ക്കും പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. 

കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാർക്ക് അപേഷിക്കാം. കൃഷിഭവനുകൾക്കും പഞ്ചായത്തുകൾക്കും മികച്ച കർഷകരെ അവാർഡിനായി നോമിനേറ്റ് ചെയ്യാൻ കഴിയും. കൃഷിയിടത്തിന്റെ ഫോട്ടോകൾ, കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച സിഡി, മാധ്യമങ്ങളിൽ വന്ന വാർത്തകൾ, മറ്റ് അനുബന്ധരേഖകൾ എന്നിവ ഉൾപ്പെടെ ജൂലൈ 7ന് മുൻപായി സമീപത്തെ കൃഷിഭവൻ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനും വിവരങ്ങൾക്കും karshikakeralam.gov.in / 0484 2422224.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-07-2023

sitelisthead