ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂരിൽ നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തണം, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം, 

എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡി-യും, എ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം)  ഒക്‌ടോബർ ഒന്നിന് മുൻപായി ഹരീഷ് ശങ്കർ. എൽ, സ്‌പോർട്സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിന്റെ പുറത്ത് ‘65-മത് സംസ്ഥാന സ്‌കൂൾ കായികോത്സവ ലോഗോ’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2023

sitelisthead