കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് അപേക്ഷിക്കാം. പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ ലഭിക്കും.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 % മുതൽ 60 % വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 % സാമ്പത്തിക സഹായവും യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 % എന്ന നിരക്കിൽ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കും.

പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index വെബ്‌സൈറ്റ് സന്ദർശിക്കാം.

2022-23 സാമ്പത്തിക വർഷത്തിലെ അപേക്ഷകൾ ഓൺലൈനായി പോർട്ടലിൽ സെപ്റ്റംബർ 30 മുതൽ നൽകാം. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപെടുക. വിവരങ്ങൾക്ക്: 0471-2306748, 9497

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2022

sitelisthead