വനം വകുപ്പിന്റെ നേതൃത്വത്തിൽ പുനലൂർ വനം ഡിവിഷനിലെ അഞ്ചൽ റേഞ്ചിൽ ഏരൂർ ഇക്കോ കോംപ്ലക്സിൽ ഇക്കോ സെന്റർ സജ്ജമായി. പ്രദർശനകേന്ദ്രം, പ്രകൃതി പഠനകേന്ദ്രം, ഓഡിയോ വിഷ്വൽ തീയറ്റർ എന്നിവ ഉൾപ്പെടുത്തിയാണ് ഇക്കോ സെന്റർ നിർമിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള തടി ഇതര വനവിഭവങ്ങളുടെ പ്രദർശനകേന്ദ്രം, വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായുള്ള പ്രകൃതി പഠനകേന്ദ്രം, താമസസൗകര്യം, ഭക്ഷണശാല, അത്യാധുനിക ഓഡിയോ വിഷ്വൽ തിയറ്റർ എന്നിവ ഇക്കോ സെന്ററിലുണ്ട്. വനവിഭവ വിപണനത്തിനായി ഇക്കോഷോപ് പ്രവർത്തിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

sitelisthead