കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുവാനുള്ള തീയതി സെപ്റ്റംബർ 30വരെ നീട്ടി. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് 20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന പുരസ്ക്കാരം നൽകുന്നത്. അപേക്ഷകർ പുസ്തകത്തിന്റെ 4 പ്രതികൾ സഹിതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 ( ഫോൺ:  8547971483) എന്ന വിലാസത്തിൽ  ലഭ്യമാക്കണം.

കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്ക്കാരം നൽകുന്നത്. മുൻവർഷങ്ങളിൽ പുരസ്‌ക്കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്ക്കാരത്തിനായി പുസ്തകങ്ങൾ അയയ്ക്കാം. പരിഷ്‌കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2022

sitelisthead