ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദേശം അനുസരിച്ചുള്ള മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ തിരികെയെത്തി. 2-ാം ക്ലാസിലെ, മലയാളം 2-ാം വാല്യം പുസ്തകത്തിൽ പ്രത്യേക പേജായി പുസ്തകത്തിന്റെ അവസാന ഭാഗത്താണ് അക്ഷരമാല ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ക്ലാസിലെ കുട്ടികൾക്കു ക്രിസ്മസ് അവധിക്കു ശേഷം ലഭിക്കുന്ന മൂന്നാം വാല്യം മലയാളം പുസ്തകത്തിലും അക്ഷരമാലയുണ്ടാകും. കേരള ഭൂപടത്തിന്റെ പശ്ചാത്തലത്തിലുള്ള അക്ഷരമാല പേജ് തയാറാക്കിയത് SERT ആണ്. 2013 ൽ പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോഴാണ് അക്ഷരമാല പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയത്. ഔദ്യോഗിക ഭാഷ മാർഗ നിർദേശകസമിതിയുടെ തീരുമാനപ്രകാരമുള്ള ലിപി പരിഷ്കരണം അടുത്ത അധ്യയന വർഷം മുതലുള്ള പാഠപുസ്തകങ്ങളിൽ നടപ്പിലാക്കും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-09-2022

sitelisthead