സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മസ്റ്ററിംഗിന് ഫെബ്രുവരി 20 വരെ അവസരം നൽകും. 2019 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കാണ് മസ്റ്ററിംഗിനുള്ള അവസരം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വാതിൽപ്പടി സേവനത്തിലൂടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കും. ഇതിനായി സാമൂഹ്യ പെൻഷൻ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായും ക്ഷേമനിധി ബോർഡ് പെൻഷൻ സംബന്ധിച്ച് ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ 20 വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ അവസരമുണ്ടാകും. ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ / ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-02-2022

sitelisthead