2021-22 അധ്യയനവർഷത്തിൽ +2 ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ B+-ൽ കുറയാത്ത ഗ്രേഡും കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്തതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ജില്ല കളക്ടറും ജില്ല പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലാണ് എൻട്രൻസ് പരിശീലനം. 

നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ, ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ, SSLC, +2 സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്ഥാപനത്തിൽ നിന്നുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ്, അറ്റൻഡൻസ് സർട്ടിഫിക്കറ്റ്, കോഴ്‌സ് ഫീസ് റെസിപ്റ്റ്, ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ അടങ്ങുന്ന അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക്  https://scdd.kerala.gov.in/index.php/2016-07-12-05-15-37 നൽകണം. അപേക്ഷ ഫോം https://scdd.kerala.gov.in/images/forms/medical,%20engineering%20entrance0001.pdf-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2314232, 2314238

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2022

sitelisthead