മത്സ്യഫെഡിന്റെ വിവിധ പദ്ധതികളിലായി എടുത്തിട്ടുള്ളതും 2020 മാർച്ച് 31-ന് കാലാവധി അവസാനിച്ചതുമായ വായ്പകളിൽ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി നൽകുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 1 മുതൽ 14 വരെ 10 ജില്ലകളിൽ അദാലത്തായി നടക്കും. ഓഖി,  പ്രളയം, കോവിഡ്, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം മീൻപിടിത്തദിനങ്ങൾ കുറഞ്ഞതോടെയാണ്‌ വായ്പാതിരിച്ചടവ് പ്രതിസന്ധിയിലായത്‌. 36,148 കുടുംബങ്ങൾക്ക്‌ പദ്ധതിയിട്ട് പ്രയോജനം ലഭിക്കും.

നവംബർ 1-ന്‌ തിരുവനന്തപുരം, 2-ന്‌ ആലപ്പുഴ, 3-ന്‌ കൊല്ലം, 5-ന്‌ കോട്ടയം, 7-ന്‌ എറണാകുളം, 8-ന്‌ തൃശൂർ, 11-ന്‌ മലപ്പുറം, 12-ന്‌ കണ്ണൂർ, 13-ന്‌ കാസറഗോഡ്, 14-ന്‌ കോഴിക്കോട് എന്നിങ്ങനെയാണ് അദാലത്ത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-10-2022

sitelisthead