ശാസ്ത്രീയ ടാപ്പിംഗ്, ലാറ്റക്സ് പ്രോസസിംഗ്, റബര്‍ നഴ്സറി മാനേജ്മെന്റ് ആന്റ് ബഡിംഗ് ടെക്നിക്കുകള്‍, കൂണ്‍ സംസ്‌കരണം, കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗ് നിര്‍മാണം, കുട നിര്‍മാണം തുടങ്ങിയ വിഷയങ്ങളിൽ റബര്‍  തോട്ടം മേഖലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് 3 ദിവസ പരിശീലനം നൽകുന്നു. ട്രൈബല്‍ സബ് പ്ലാന്‍ സ്‌കീമിന് കീഴില്‍ റബര്‍ ബോര്‍ഡിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗ് ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക ഭാഷയില്‍ എഴുതുവാനും വായിക്കുവാനും പ്രാപ്തരായ 18 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. പരിശീലനാര്‍ഥികള്‍ക്ക് പ്രതിദിനം 250 രൂപ സ്റ്റൈപ്പന്‍ഡും 450 രൂപയുടെ പരിശീനലക്കിറ്റും ഭക്ഷണവും നല്‍കും. അപേക്ഷ ഫോം  ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. വിവരങ്ങൾക്ക്  04735 22770

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-08-2023

sitelisthead