ഡിസംബർ 3-ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം www.sports.kite.kerala.gov.in വഴി ലഭ്യമാകും. സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും പോർട്ടലിൽ ലഭ്യമാകും.  മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ഈ പോർട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) ഈ വർഷം നിലവിൽ വരും.

www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും www.facebook.com/victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും കായികമേള ലൈവായി കാണാൻ സാധിക്കും. ഡിസംബർ 3-ന് രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും ഡിസംബർ 4-ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതൽ രാത്രി 8.30 വരെയും 5-ന് രാവിലെ 6.30 മുതൽ 12 വരെയും വൈകുന്നേരം 3.20 മുതൽ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ 6-ന് രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-12-2022

sitelisthead