പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിന്റെ 1800 425 3183 ടോൾ ഫ്രീ നമ്പറിൽ വിവരങ്ങൾ അറിയിക്കാം. മത്സ്യക്കൃഷിയെക്കുറിച്ചും മത്സ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചും 0471 2525200 എന്ന നമ്പറിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്. 

പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ, അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്സിഡി വിവരങ്ങൾ തുടങ്ങിയ വിവരങ്ങളും കാൾ സെന്റർ വഴി ലഭ്യമാകും.

പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോൾ സെന്റർ പ്രവർത്തിയ്ക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo