പോലീസിന്റെ ഔദ്യോ​ഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് വഴി മയക്കുമരുന്നിൻറെ ഉപയോഗവും കടത്തും ഉൾപ്പെടെയുളള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി വിവരം നൽകാം. വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ല. പോൽ -ആപ്പിലെ സർവ്വീസസ് എന്ന വിഭാഗത്തിൽ മോർ സർവ്വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഇത്തരത്തിൽ ഏത് വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2022

sitelisthead