കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പി.എസ്.സി. മത്സര പരീക്ഷകളെഴുതുന്നവർക്ക്  പരിശീലനത്തിന് അപേക്ഷിക്കാം. 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. 6 മാസത്തെ പരിശീലനം സൗജന്യം. ആധാർ കാർഡിന്റെയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, 2 ഫോട്ടോ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9895238815, 8590112374

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2023

sitelisthead