മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്ന് 'ഈ ഓണം വരും തലമുറയ്ക്ക്' എന്ന പേരിൽ ഓണാശംസ കാർഡ് തയാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ യു.പി., ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കാർഡുകൾ നിർമിക്കേണ്ടത്. സംസ്ഥാന തലത്തിൽ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം ₹ 10,000, 7,000, 5,000 വീതവും ജില്ല തലത്തിൽ ആദ്യ 3 സ്ഥാനക്കാർക്ക് ₹ 5,000, 3,000, 2,000 വീതവും സമ്മാനം ലഭിക്കും. രക്ഷിതാവിന്റെ ഒപ്പ് സഹിതം ഓണവധിയ്ക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിവസം കാർഡ് ക്ലാസ് ടീച്ചറെ ഏല്പിക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2023

sitelisthead