സംസ്ഥാന വ്യവസായ വകുപ്പ് നൽകുന്ന മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കേരളത്തിലെ പൊതുമേഖലാ  വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  റിപ്പോർട്ടുകളാണ് അവാർഡിന് പരി​ഗണിക്കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് അവാർഡുകൾ. ഒന്നാം സമ്മാനം 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും. 2021-22 വർഷങ്ങളിലെ മാധ്യമ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. എൻട്രിയുടെ മൂന്ന് കോപ്പികൾ,  ബയോഡാറ്റാ, പത്രത്തിന്റെ ഒറിജിനൽ എന്നിവ  ഉൾപ്പടെ അപേക്ഷകൾല സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്  കൊച്ചി - 30 എന്ന  വിലാസത്തിൽ  2023 ഫെബ്രുവരി 20-നകം ലഭിക്കണം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ ഡി.വി.ഡിയിലോ പെൻ ഡ്രൈവിലോ  ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയയ്ക്കാം.വിവരങ്ങൾക്ക് 0484-2422275/ secretarykma.gov@gmail.com. വെബ്സൈറ്റ് www.keralamediaacademy.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2023

sitelisthead