യൂത്ത്‌/യുവാക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലകളിലെ മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ടീമിന് സംസ്ഥാനമത്സരത്തിൽ പങ്കെടുക്കാം.  ജില്ലാതല മത്സരങ്ങളിൽ 1, 2, 3 സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനതുക  നൽകും. സംസ്ഥാന മത്സരത്തിൽ 1, 2, 3 സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 1 ലക്ഷം, 75,000, 50,000 രൂപ വീതം സമ്മാനതുക  നൽകും.  ടീമിലെ അംഗങ്ങൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം. ടീമുകൾ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസിൽ ഫെബ്രുവരി 26നകം അപേക്ഷ സമർപ്പിക്കണം. ഫോൺ : 91-471-2733139 , 2733777 വിവരങ്ങൾക്ക് : ksywb.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2024

sitelisthead