2015-ലെ The Juvenile Justice (Care and Protection of Children) Act പ്രകാരം രജിസ്റ്റർ ചെയ്തതും, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമായി ബന്ധപ്പെട്ട് നിയമാനുസൃത രീതിയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ സന്നദ്ധ സംഘടനകളിൽ നിന്ന്, അംഗീകൃത ദത്തെടുക്കൽ സ്ഥാപനം തുടങ്ങുവാൻ അപേക്ഷ ക്ഷണിച്ചു. 

സ്ഥാപനങ്ങൾക്ക് 2014-ലെ ഐ.സി.പി.എസ്. ഗൈഡലൈൻസിന്റെ Annexure 9 പ്രകാരം ഉള്ള ധനസഹായം അനുവദിക്കും. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ഓഗസ്റ്റ് 31-ന് മുൻപായി മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി, സംയോജിത ശിശു സംരക്ഷണ പദ്ധതി, പ്രിസൺ ഹെഡ് ക്വാർട്ടേഴ്‌സിന് എതിർവശം, പൂജപ്പുര, തിരുവനന്തപുരം, പിൻ. 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് 0471-2342235, 8281899475. http://www.wcd.kerala.gov.in/DOCUMENTS/Careers/Notification/29887.pdf
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2022

sitelisthead