സംസ്ഥാന വിള ഇൻഷുറൻസ് പ്രമീയം ഇനി മുതൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ AlMS പോർട്ടൽ (www.aims.kerala.gov.in) വഴി കർഷകർക്ക് ഓൺലൈനായി അടയ്ക്കാം. പ്രീമിയം തുക ഒടുക്കാനുള്ള S M S ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ കർഷകനു നേരിട്ടോ, വിവിധ ജനസേവന കേന്ദ്രങ്ങൾ വഴിയോ തുക അടയ്ക്കാനും അപ്പോൾ തന്നെ പോളിസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമുള്ള സൗകര്യങ്ങൾ പോർട്ടലിലുണ്ട്. ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, UPI സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയോ പ്രീമിയം തുക അടക്കുവാൻ കഴിയും. 

AIMS പോർട്ടലിൽ അപേക്ഷ സമർപ്പിച്ച കർഷകരുടെ ലോഗിനിൽ തന്നെയാണ് പുതിയ സൗകര്യവും തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷ സമർപ്പിച്ച് പത്ത് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി കർഷകർക്ക് തുക അടയ്ക്കാം. തുക അടച്ച് ഏഴു ദിവസത്തിന് ശേഷം സംഭവിക്കുന്ന വിള നാശങ്ങൾക്ക് നഷ്ടപരിഹാരത്തിനായി കർഷകർക്ക് ഇതേ പോർട്ടൽ വഴി അപേക്ഷിക്കാം. പ്രകൃതിക്ഷോഭത്തിലുണ്ടായ വിള നാശം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഉണ്ടായ വിള നാശം, നെൽകൃഷിയുടെ രോഗ കീടബാധ കാരണമുള്ള വിളനാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. വിള നാശം ഉണ്ടായി 15 ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സംസ്ഥാനത്തെ പ്രധാനപ്പെട്ട 27 വിളകൾക്കാണ് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2022

sitelisthead