കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തകള്‍ക്കും കര്‍ഷക സഭകള്‍ക്കും തുടക്കമായി. പരമ്പരാഗത കൃഷിയില്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും കാലാവസ്ഥയും കൃഷിയുമായുള്ള ബന്ധവും പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്‌ഷ്യം. കൃഷി വകുപ്പിന്റെ ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഞാറ്റുവേല ചന്തയില്‍ ലഭിക്കും.

കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കര്‍ഷകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും വഴി നടപ്പാക്കുക. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാനുള്ള നടപടികള്‍ സംബന്ധിച്ച് കര്‍ഷകരുടെ നിർദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ കര്‍ഷക സഭകളില്‍ സാധിക്കും. കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യബന്ധനം, മണ്ണ് പര്യവേഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കര്‍ഷക സഭകളില്‍ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തിലാണ് കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023

sitelisthead