അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന്  ലാപ്‌ടോപ്പിനും അപേക്ഷ ക്ഷണിച്ചു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റ്റി.റ്റി.സി, ഐ.ടി.ഐ /ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നതും യോഗ്യത പരീക്ഷയിൽ 50% മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷകൾ മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് 5. വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, പിൻ - 695036 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക് : 0471- 2460667, 9188430667

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2024

sitelisthead