എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് മൂന്ന് മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള  തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം. ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിൽ  സൗജന്യ  പരിശീലനം നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം ഫെബ്രുവരി 17നകം കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ  അപേക്ഷിക്കണം. വിവരങ്ങൾക്ക്: 7356789991/8714269861.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2024

sitelisthead