പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പ പദ്ധതിയിൽ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംഘത്തില്‍ ചുരുങ്ങിയത് 5 പേരെങ്കിലും ഉണ്ടായിരിക്കണം. പരമാവധി വായ്പ തുക ₹ 5,00,000/-. വായ്പക്ക് പ്രത്യേക ജാമ്യം ആവശ്യമില്ല. അപേക്ഷകര്‍ 18നും 55നും ഇടയിൽ പ്രായമുള്ളവരും വാര്‍ഷിക വരുമാനം ₹ 3,00,000/- കവിയാത്തവരും ആയിരിക്കണം. 3 വര്‍ഷം തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 5% ആണ് പലിശ നിരക്ക്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി ജില്ല ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: ksdcscst.com/ml/contact-us/ 0487 2331064, 2331469
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-06-2023