ഓണ സീസണിലെ വിലക്കയറ്റം തടയാനും, വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിൽ ലഭ്യമാക്കാനും നടപ്പാക്കുന്ന പദ്ധതിയാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി'. പച്ചക്കറി ഉത്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകും. കർഷകർ, വിദ്യാർഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

sitelisthead