വിമുക്തഭടന്മാരില്‍ നിന്നും 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്, ടോപ് സ്‌കോറര്‍ വണ്‍ ടൈം ക്യാഷ് അവാര്‍ഡ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. 2022-23 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50% മാര്‍ക്ക് ലഭിച്ച, 10-ാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്തഭടന്റെ/ വിധവയുടെ/രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി ബന്ധപ്പെട്ട ജില്ല സൈനികക്ഷേമ ഓഫീസുകളില്‍ നല്‍കണം. 

2022-23 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ SSLC/CBSE/ICSE പരീക്ഷകളിലും പ്ലസ്ടു പരീക്ഷകളിലും എല്ലാ വിഷയങ്ങള്‍ക്കും A+/A1/A ഗ്രേഡ് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ ഓഗസ്റ്റ് 31ന് മുന്‍പായി ബന്ധപ്പെട്ട ജില്ല സൈനികക്ഷേമ ഓഫീസുകളില്‍ നല്‍കണം. 

അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും ജില്ല സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുകയോ www.sainikwelfarekerala.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വേണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

sitelisthead