തീര ശോഷണം, മലിനീകരണം, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം എന്നിവ തടയുന്നതിന് രാജ്യത്തെ 78 തീരദേശ പ്രദേശങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് മിഷ്‌ടി  (മാന്‍ഗ്രോവ് ഇനീഷ്യേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്‌സ് ആന്റ് ടാന്‍ജിബിള്‍ ഇന്‍കംസ്) . കേരളത്തിൽ കടൽത്തീരങ്ങളുള്ള 10 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 

പദ്ധതിയുടെ ഭാഗമായി കണ്ടൽതൈകൾ വെച്ചുപിടിപ്പിക്കും. വനം വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം ഇതിനോടകം 16,350 കണ്ടല്‍ തൈകള്‍ നടുന്നതിനായി തയാറാക്കിയിട്ടുണ്ട്. ഉപ്പു കലര്‍ന്ന വെള്ളത്തില്‍ വളരുന്ന കണ്ടൽ വിവിധ തരം മത്സ്യങ്ങളുടേയും ജലജീവികളുടേയും ആവാസ വ്യവസ്ഥയില്‍വലിയ പങ്കു വഹിക്കുന്നു. മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടല്‍ കാടുകള്‍ ദേശാടന പക്ഷികള്‍ക്കും ജല പക്ഷികള്‍ക്കും ആവാസമൊരുക്കുന്നു. മലിനീകരണം, കരയിടിച്ചില്‍, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം എന്നിവയെ തടയുന്നതിലും കണ്ടല്‍ക്കാടുകള്‍ മുഖ്യ പങ്കു വഹിക്കുന്നു. കോറല്‍ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങള്‍ക്ക് പ്രജനന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകള്‍ സംരക്ഷിക്കുക എന്നതും മിഷ്‌ടി പദ്ധതിയുടെ ഉദ്ദേശമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

sitelisthead