കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓൺട്രപ്രണർഷിപ്പ് ഡെവലപ്പ്മെൻ്റ് നടത്തുന്ന ആഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റെനബിൾ ഓൺട്രപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി കിഴങ്ങ് വർ‍ഗങ്ങളുടെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളില്‍ പ്രായോഗിക പരിശീലനം. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗ വിളകളിലെ നൂതന സാങ്കേതിക വിദ്യകൾ, ഉത്പ്പന്നത്തിന്റെ ഗുണമേന്മ വിലയിരുത്തല്‍, കിഴങ്ങുവിളകളില്‍ നിന്നുളള പാസ്ത ന്യൂഡില്‍സ് തുടങ്ങിയ ബേക്കറി ഉത്പന്നങ്ങളില്‍ പരിശീലനം, സംരംഭകർ അറിഞ്ഞിരിക്കേണ്ട ബിസിനസിന്‍റെ നിയമ വശങ്ങൾ, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭക/ന്‍റെ അനുഭവം പങ്കിടല്‍ തുടങ്ങിയ സെഷനുകളാണ് പരിശീലനത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 3 മുതല്‍ 11 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ ഫീസ് 1770. താത്പര്യളളവര്‍ www.kied.info -ല്‍ ഡിസംബര്‍ 27-ന് മുൻപായി അപേക്ഷിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോൺ: 0484-2532890, 2550322, 7012376994.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2022

sitelisthead