അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് 'പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി'  എന്നീ വിഷയങ്ങളിൽ സാമൂഹ്യനീതി വകുപ്പ് കോളജുകളിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ തയാറാക്കി സെപ്റ്റംബർ 18 വൈകിട്ട് 5 ന് മുമ്പായി sjdoldageday@gmail.com ൽ എൻട്രികൾ അയക്കണം. ആദ്യ 3 സ്ഥാനങ്ങൾക്ക് യഥാക്രമം ₹ 25,000, ₹ 15,000, ₹ 5,000 ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, നിബന്ധനകൾ എന്നിവ അടങ്ങിയ നോട്ടിഫിക്കേഷൻ swd.kerala.gov.in ൽ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2023

sitelisthead