കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളിയായി രജിസ്റ്റർ ചെയ്ത് 3 വർഷമോ അതിൽ കൂടുതലോ തുടർച്ചയായി  അംശാദായം അടയ്ക്കാത്തവർ കുടിശ്ശിക 2022 ഓഗസ്റ്റ് 31-നകം അടച്ച് അംഗത്വം നിലനിർത്തണം. അല്ലാത്തപക്ഷം 2022 സെപ്റ്റംബർ 30 -ന് പ്രസിദ്ധീകരിക്കുന്ന മത്സ്യത്തൊഴിലാളി പട്ടികയിൽ നിന്നും ഇവരെ ഒഴിവാക്കും. അംശാദായം മുടങ്ങിയ അംഗങ്ങളുടെ പട്ടിക അതത് ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്.  കുടിശിക അടയ്ക്കുന്നതിന് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022

sitelisthead