ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വനിതകൾക്കായി സൗജന്യ ടൂറിസം പരിശീലന പരിപാടിയും പെൺകുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി കോഴ്സുകളും തുടങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ 600-ൽപ്പരം തൊഴിൽ അവസരങ്ങൾ ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയിൽ വനിതകൾക്ക് നൽകാനാണ് ശ്രമം. ടൂറിസം പഠന ഗവേഷണത്തിന് പ്രോത്സാഹനം നൽകാനായി കിറ്റ്സിന്റെ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 

ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയിൽ വ്യത്യസ്തങ്ങളായ തൊഴിൽ ലഭ്യമാക്കുന്ന മൾട്ടി-സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഡിപ്ലോമ കോഴ്സ് തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിലുള്ള കിറ്റ്സിന്റെ പഠന കേന്ദ്രങ്ങളിലൂടെയാണ് നടത്തുക. പ്ലസ്ടു പാസായ പെൺകുട്ടികൾക്ക് മാത്രമായുള്ള ആറുമാസം ദൈർഘ്യമുള്ള കോഴ്സിന് എസ്.സി/എസ്.എടി വിഭാഗങ്ങളിലുള്ളവർക്ക് നൂറ് ശതമാനവും മറ്റുള്ളവർക്ക് അമ്പതു ശതമാനവും സ്കോളർഷിപ്പുണ്ടാകും. പരിശീലനം സൗജന്യമായിരിക്കും. നൂറ് ശതമാനം പ്ലേയ്സ്മെന്റ് സൗകര്യവും ഒരുക്കും.30,000 രൂപയാണ് ഫീസ്.

വനിതക്കൾക്കായുള്ള ടൂറിസം സംരഭകത്വ പരിശീലന പരിപാടികൾ പൂർണമായും സൗജന്യമായിരിക്കും. ഒരു മാസം നീളുന്ന വിവിധ പരിശീലന പരിപാടികൾ തിരുവനന്തപുരം, കോഴിക്കോട്, മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും. ചെറുകിട സ്ഥാപനം/സംരംഭം തുടങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങളും നൈപുണ്യ പരിശീലനവും പരിപാടിയുടെ ഭാഗമായിരിക്കും. ഹോംസ്റ്റെ, ടൂർ ഓപ്പറേറ്റർ, സ്റ്റോറി ടെല്ലർ, ഓട്ടോഡ്രൈവർ-കം-ഗൈഡ് തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം. വിവരങ്ങൾക്ക് https://www.kittsedu.org/diploma-courses.php

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2023

sitelisthead