കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള സേവനങ്ങൾ വിനിയോഗിക്കുന്നതിനും സി.എസ്.സി ഇ ഗവേണൻസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തൊഴിലന്വേഷകരിലേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും. കൂടുതൽവിവരങ്ങൾക്ക്: https://knowledgemission.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-03-2023

sitelisthead