മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), മൂന്നു ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 28 മുതൽ 30 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ  എംഎസ്എംഇ മേഖലയിലെ സംരംഭകർ/ എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിങ്ങും, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്സിൽ ഉത്പന്നങ്ങളുടെ ഓൺബോർഡിംഗ്, മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആൻഡ് മാനേജ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉശപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender ൽ ഡിസംബർ 26ന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9567538749.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2023

sitelisthead