പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് തപാല്‍ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി 20 നകം കര്‍ഷകര്‍ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം. സംസ്ഥാനത്ത് 3.8 ലക്ഷം കര്‍ഷകരാണ് ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. പോസ്റ്റ് പേഴ്സൺ/ പോസ്റ്റ് ഓഫീസുകളിലൂടെ മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും കഴിയും. ഈ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. പ്രതിവര്‍ഷം 3 ഗഡുക്കളായി 6,000 രൂപയാണ്  കര്‍ഷകര്‍ക്ക് ലഭിക്കുക. വിവരങ്ങൾക്ക്: pmkisan.gov.in 155261 / 011-24300606

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-02-2023

sitelisthead