ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2021

sitelisthead