കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർധിപ്പിക്കുന്നതിന് 'മില്യൺ പ്ലസ്' കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം.

നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 6 മാസങ്ങൾ നീണ്ടുനിൽക്കുന്ന കാമ്പയിനാണ് മില്യൺ പ്ലസ്. വിവിധ മത്സരങ്ങൾ, ചുവട് അയൽക്കൂട്ട സംഗമം മാതൃകയിൽ പരമാവധി സബ്സ്‌ക്രൈബേഴ്സിനെ ഒറ്റ ദിനം വർധിപ്പിക്കുന്ന രീതിയിലുള്ള പരിപാടികൾ, ഇൻഫൊ വീഡിയോകൾ ഉൾപ്പെടെ വൈവിധ്യമാർന്ന വീഡിയോകൾ തയാറാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്യൽ, വ്ലോഗേഴ്സ്, ഇൻഫ്ളുവൻസേഴ്സ് മീറ്റ് പോലുള്ള പ്രവർത്തനങ്ങൾ, യൂട്യൂബ് ചാനൽ വഴി തത്സമയ പരിപാടികൾ, കുടുംബശ്രീയുടെ വിവിധ ഇവന്റുകളിൽ കുടുംബശ്രീ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഹെൽപ്പ്ഡെസ്‌ക്കുകളുടെ പ്രവർത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സംയോജനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സബ്സ്ക്രൈബ് ചെയ്യാൻ : youtube

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-05-2023

sitelisthead