20 നും 40 നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുളള 2 മുതൽ 5 വരെ വനിതകൾ അടങ്ങിയ ഗ്രൂപ്പുകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങാം. തീരമൈത്രി പദ്ധതിയ്ക്ക് കീഴിൽ സാഫ് ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി തുകയുടെ 75 % ഗ്രാന്റും, 20 % ബാങ്ക് ലോണും, 5 % ഗുണഭോക്ത്യ വിഹിതവും ആയിരിക്കും. ഒരു അംഗത്തിന് പരമാവധി ₹ 100,000 നിരക്കിൽ 5 പേർ അടങ്ങുന്ന ഗ്രൂപ്പിന് 5,00,000 വരെ ഗ്രാന്റായി ലഭിക്കും.
 
പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബത്തിൽപെട്ടവർ, ട്രാൻസ്ജെൻഡേഴ്സ്, വിധവകൾ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ വിഭാഗക്കാർക്ക് പ്രായപരിധി 20 മുതൽ 50 വയസു വരെ ആയിരിക്കും. തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും. 

fisheries.kerala.gov.in , safkerala.org എന്നീ വെബ്സൈറ്റുകളിലും ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. വിവരങ്ങൾക്ക് 7736552610 6235089191, 8129644919, 7012132836. അവസാന തീയതി ഓഗസ്റ്റ് 10.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2023

sitelisthead