നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ മികച്ച കടലോര അർദ്ധസർക്കാർ സ്ഥാപനത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഫിഷ് ബൂത്തുകൾ സ്ഥാപിയ്ക്കും. 52 മണ്ഡലങ്ങളിൽ മത്സ്യഫെഡിന്റെ ഫിഷ്മാർട്ടും സഹകരണവകുപ്പുമായി ചേർന്ന ഫ്രാഞ്ചെയ്‌സി ഫിഷ്മാർട്ടും പ്രവർത്തിയ്ക്കുന്നുണ്ട്. ബാക്കിയുള്ള 88 മണ്ഡലങ്ങളിൽ സ്ഥലം കണ്ടെത്തി ഫിഷ്മാർട്ട് ബൂത്തുകൾ സ്ഥാപിയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. 120.57 കോടി രൂപയാണ് 51 മത്സ്യമാർക്കറ്റുകൾ ആധുനികവത്ക്കരിയ്ക്കാൻ കിഫ്‌ബി വഴി അംഗീകാരം ലഭിച്ചട്ടുള്ളത്. 39 മത്സ്യമാർക്കറ്റുകൾ ആധുനികവത്ക്കരിയ്ക്കാൻ അനുമതി ലഭിച്ചതിൽ 38 എണ്ണവും ഇതിനോടകം പൂർത്തിയാക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-03-2022

sitelisthead