വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാക്കി. ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുളളില്‍ 12% പ്രതിവര്‍ഷ പലിശയോടും കൂടി പണമടയ്ക്കാം. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിയ്ക്കും. 30 ദിവസം കഴിഞ്ഞാല്‍ 18% പ്രതിവര്‍ഷ പലിശ ഈടാക്കും. 

ഗാര്‍ഹികേതര കണക്ഷനുകള്‍ക്കും ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴയില്ലാതെ കുടിവെള്ള ചാര്‍ജ് അടയ്ക്കാം. ബില്‍ തീയതി കഴിഞ്ഞുളള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12% പ്രതിവര്‍ഷ പലിശ  ഈടാക്കും. പിഴയോടുകൂടി  15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിയ്ക്കും. 30 ദിവസം കഴിഞ്ഞാല്‍ 24% പ്രതിവര്‍ഷ പലിശ ഈടാക്കുന്നതുമാണ്‌.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2022

sitelisthead