നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കും ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ്. ₹ ഒരു ലക്ഷംവരെയുള്ള മുദ്രപത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കും. ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശം സ്റ്റോക്കുള്ള മുദ്രപത്രങ്ങളുടെയും വിൽപ്പന, ₹ ഒരു ലക്ഷംവരെയുള്ള മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് നടപ്പാക്കുന്നതിനൊടൊപ്പം ഏപ്രിൽ 1 മുതൽ 6 മാസ കാലയളവിലേക്ക് തുടരാവുന്നതാണ്. 

₹ ഒരു ലക്ഷംവരെയുള്ള മുദ്രപത്രങ്ങൾക്കുള്ള ഇ-സ്റ്റാമ്പിങ് ഏപ്രിൽ 1 മുതൽ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാർ ഓഫീസിൽ നടപ്പിലാക്കും. മേയ് 2 മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-03-2023

sitelisthead