ഹയർ സെക്കൻന്ററി (വൊക്കേഷണൽ) 1-ാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ  ജൂൺ 2-ന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ 1-ന് അവസാനിപ്പിച്ച് ജൂലൈ 5-ന് ക്ലാസ് തുടങ്ങും.

അപേക്ഷ നൽകുന്നതിന്  10-ാം തരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻന്ററി (വൊക്കേഷണൽ) സ്കൂളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. admission.dge.kerala.gov.in -ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമർപ്പിക്കാം.

എയ്ഡഡ് ഹയർ സെക്കൻന്ററി (വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട (20 % സീറ്റുകൾ) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2023

sitelisthead