ലഹരി വിരുദ്ധ ക്യാമ്പയിന് ലോഗോ തയ്യാറാക്കുന്നതിന്  എക്സൈസ് വകുപ്പ്  മത്സരം സംഘടിപ്പിയ്ക്കുന്നു. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ കൃത്യമായി ഉൾപ്പെടുത്തി missionvimukthiexc@gmail.com ൽ സെപ്റ്റംബർ 26ന് വൈകിട്ട് 5-നകം അയയ്ക്കണം. ലോഗോ തയാറാക്കാൻ ഉപയോഗിക്കുന്ന കണ്ടന്റുകൾ കോപ്പിറൈറ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഉൾപ്പെടാത്തവ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനമായി 10,001/- രൂപയും ട്രോഫിയും സമ്മാനം ലഭിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-09-2022

sitelisthead