സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളിൽ ഇതിനോടകം എത്തിച്ചിട്ടുണ്ട്. എൽ.പി., യു.പി. ക്ലാസുകളിലെ 9.5 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്യും. 42 ലക്ഷം കൈത്തറി തുണിത്തരങ്ങൾ വിദ്യാർഥികൾക്ക് നൽകും. പി.എസ്.സി നിയമനമം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് സമീപം ലഹരി, ട്രാഫിക് മുന്നറിയിപ്പുകൾ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. വിദ്യാർഥികൾക്കും മറ്റുള്ളവർക്കും മാസ്ക് നിർബന്ധമാണ്. സാനിറ്റസർ ലഭ്യമാണെന്ന് അധികൃതർ ഉറപ്പാക്കണം.

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി 130 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കിയ 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഐസിടി ഉപകരണങ്ങളുടെ ഓഡിറ്റിൽ 96 ശതമാനവും പ്രവർത്തനക്ഷമമാണ്. കൈറ്റ്സ് വിക്ടേഴ്സ് ചാനലിലെ ഡിജിറ്റൽ ക്ലാസുകൾ തുടരും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2022

sitelisthead