ഹാർഡ്വെയർ - ഇലക്ട്രോണിക്‌സ് മേഖലയിലെ യുവസംരംഭകർ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉത്പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുവാൻ യൂണിയൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകുന്ന ₹ 10 ലക്ഷം വരെയുള്ള നിധി -പ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാർട്ടപ് മിഷൻ വഴി അപേക്ഷിക്കാം.

സാങ്കേതിക പരിജ്ഞാനം, മാതൃകാരൂപീകരണത്തിനുള്ള വ്യക്തമായ മാർഗം എന്നിവ അപേക്ഷകർക്ക് ആവശ്യമാണ്. ധനസഹായം ലഭിച്ച് ഒന്നര വർഷത്തിനുള്ളിൽ മാതൃക രൂപീകരിക്കണം .തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യവസായ പ്രമുഖരിൽനിന്നുള്ള വിദഗ്‌ധോപദേശം, ആധുനിക സൗകര്യങ്ങൾ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യസാധ്യതകൾ തേടാനായുള്ള സഹായം എന്നിവ ലഭിക്കും. സ്വന്തമായി സ്റ്റാർട്ടപ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ് കഴിഞ്ഞവർക്ക് startupmission.kerala.gov.in/nidhiprayaas വഴി അപേക്ഷിക്കാം .അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക് nidhiprayas@startupmission.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo